കാസര്‍ഗോഡ്: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണം ഇന്നു രാവിലെ എട്ടിനു മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാരംഭിക്കും.
8.30നു ചെമ്മനാട് സിജെഎച്ച്എസ്എസ്, ഒമ്പതിന് ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് കാസര്‍ഗോഡ് ജില്ലയില്‍ സ്വീകരണമൊരുക്കിയിരിക്കുന്നത്. രാവിലെ 10നു കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ കരിവെള്ളൂര്‍ എവിഎസ് ജിവിഎച്ച്എസ്എസില്‍ എത്തിച്ചേരും.
36 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷം 13നു വൈകുന്നേരം ആറിനു പ്രധാനവേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സ്വര്‍ണക്കപ്പ് എത്തിച്ചേരും.
ഓരോ ദിവസവും യാത്രാ അവസാനിക്കുന്ന സ്ഥലത്തെ സബ്ട്രഷറിയിലായിരിക്കും കപ്പ് സൂക്ഷിക്കുക. 117.5 പവന് തൂക്കമുള്ള സ്വര്‍ണക്കപ്പുമായി പോലീസ് സന്നാഹത്തോടെയാണ് പ്രയാണം നടത്തുന്നത്.